APP DOWNLOAD

TRENDING

ശബരിമല; പ്രതിഷേധം ശക്തമാവുന്നു ;നിലയ്ക്കലിൽ സ്ത്രീയുടെ ആത്മഹത്യാശ്രമം



ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെ നിലയ്ക്കലില്‍ സ്ത്രീയുടെ ആത്മഹത്യാ ശ്രമം. യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനെതിരെ പ്രതിഷേധവുമായി എത്തിയ സ്ത്രീ മരത്തില്‍ കയറിയാണ് ആത്മഹത്യാ ശ്രമം നടത്തിയത്.



അതേസമയം, പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ സ്ഥിതി വിലയിരുത്താന്‍ എ.ഡി.ജി.പി അനില്‍ കാന്ത് നിലയ്ക്കലിലേക്ക് തിരിച്ചു. ഡി.ജി.പിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇത്. കൂടാതെ പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ പമ്പയിലും നിലയ്ക്കലും വനിത പൊലീസിനെ നിയോഗിക്കാന്‍ ഉത്തരവിട്ടു. 2 ബറ്റാലിയന്‍ വനിത പൊലീസിനെയാണ് പമ്പയിലും നിലയ്ക്കലും നിയോഗിക്കുന്നത്

No comments