APP DOWNLOAD

TRENDING

തളിപ്പറമ്പിലെ പ്രവാസി ക്ഷേമനിധി തട്ടിപ്പ്: ഒളിവിൽ പോയ ജീവനക്കാരിയുടെ കാർ കസ്റ്റഡിയിൽ



തളിപ്പറമ്പ്: പ്രവാസി ക്ഷേമനിധിയിൽ അടക്കുന്നതിന് നിക്ഷേപിച്ച തുകയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത ഓഫീസ് ജീവനക്കാരിയുടെ കാർ കോഴിക്കോട് മുക്കത്ത് നിന്ന് തളിപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു.



തളിപ്പറമ്പിലെ കവിത രാജീവന്റെ കെ എൽ 59 എൽ 7122 നമ്പർ മാരുതി 800 ആൾട്ടോ കാറാണ് ഇന്ന് പുലർച്ചെ 1-30 ഓടെ തളിപ്പറമ്പ പ്രിൻസിപ്പൽ എസ്.ഐ.കെ.ദിനേശനും സംഘവും കണ്ടെടുത്തത്. കവിതയുടെ ബന്ധുവായ യുവാവ് മുക്കം എൻഐടിയിൽ പഠിക്കുന്നുണ്ട്. അവിടേക്ക് എത്തിയതായിരുന്നു ഇവർ. ഈമാസം നാലാം തിയ്യതി യുവാവിൽ നിന്നും പതിനായിരം രൂപ കവിത വാങ്ങിയതായി യുവാവ് മൊഴി നൽകിയിട്ടുണ്ട്.



പോലീസ് കസ്റ്റഡിയിലെടുത്ത കാറിൽ നിന്നും വിദേശയാത്രാരേഖകളും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി കവിതയും പ്രവാസി സംഘം മുൻ സെക്രട്ടറി ക്യഷ്ണനും ഒളിവിലാണ്. കൃഷ്ണൻ കൊല്ലൂർ മൂകാംബികയിലുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

No comments