APP DOWNLOAD

TRENDING

ചെറുപുഴയിൽ ശക്തമായ മഴ; മലയിൽ ഉരുൾ പൊട്ടൽ ഉണ്ടായതായി സംശയം



ചെറുപുഴ: മലയോരം ഇതുവരെ കാണാത്ത കനത്ത മഴയാണ് ഇന്ന് പെയ്തത്. പുളിങ്ങോം കൊട്ടത്തലച്ചി മലയില്‍ മലവെള്ളപാച്ചിലില്‍ റോഡുകളും നിരവധി ആളുകളുടെ കൃഷി സ്ഥലങ്ങളും തകര്‍ന്നു.



രണ്ടര മണിക്കൂറോളം നിര്‍ത്താതെ പെയ്ത മഴയില്‍ മലയോരം വിറങ്ങലിച്ചുപോയി. തോടിനു സമീപം താമസിക്കുന്നവര്‍ വലിയ ഒച്ച കേട്ട് നോക്കുമ്പോള്‍ മലവെള്ളം കുത്തിയൊഴുകി വരുന്നതാണ് കാണുന്നത്.

No comments