APP DOWNLOAD

TRENDING

മുസ്ലീം പള്ളികളിലും സ്ത്രീ പ്രവേശനം; ഹര്‍ജി തള്ളി



കൊച്ചി: മുസ്ലീം സ്ത്രീകളെ പളളികളില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുമഹാസഭ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തളളി. ഇക്കാര്യമുന്നയിച്ച് ഒരു മുസ്ലീം വനിത പോലും പരാതി നല്‍കിയിട്ടില്ലെന്നു വിലയിരുത്തിയാണ് കോടതി ഹര്‍ജി തള്ളിയത്. ഇതിനെ ശബരിമല വിഷയവുമായി താരതമ്യപ്പെടുത്താന്‍ പറ്റില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പളളികളില്‍ മുസ്ലീംസ്ത്രീകളെ പ്രവേശിപ്പിക്കണമെന്നും പര്‍ദ്ദ ധരിക്കാന്‍ നിര്‍ബന്ധിക്കരുതെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.

അതേസമയം പള്ളികളില്‍ സ്ത്രീ പ്രവേശം ആവശ്യപ്പെട്ട് കോഴിക്കോട്ടെ മുസ്ലീം സ്ത്രീകളുടെ കൂട്ടായ്മയായ നിസ കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുജാഹിദ്, ജമാഅത്ത് പളളികളില്‍ സ്ത്രീ പ്രവേശനമുണ്ടെങ്കിലും സുന്നി പള്ളികളില്‍ അനുവദിക്കാറില്ല. പ്രവേശനം നല്‍കുന്ന പള്ളികളിലാകട്ടെ സ്ത്രീകളും പുരുഷന്‍മാരും ഒന്നിച്ചുള്ള ആരാധനയ്ക്കും അനുവാദമില്ല. ഇതിനെതിരെയാണ് നിസ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ഇമാമായി പുരുഷന്‍മാരെ മാത്രം നിയോഗിക്കുന്നതിനെതിരെയും ഇവര്‍ രംഗത്തെത്തിയിട്ടുണ്ട്.

No comments