APP DOWNLOAD

TRENDING

കർണ്ണാടക പുത്തൂരിൽ വീടിന് ബോംബെറിഞ്ഞ കേസിലെ പ്രതി ആലക്കോട് നിന്നും അറസ്റ്റിൽ



ആലക്കോട്: കർണ്ണാടക പുത്തൂരിൽ വീട് ബോംബ് വെച്ച് തകർക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഇടുക്കി തൊടുപുഴമുട്ടം സ്വദേശി പിനക്കാട്ട് വീട്ടിൽ ദേവസ്യ സെബാസ്റ്റ്യൻ (81) ആണ് അറസ്റ്റിൽആയത്.കഴിഞ്ഞ 16ന് പുത്തൂർ സ്വദേശിയുടെ വീട് നേരെ ബോംബെറിയുകയും കെട്ടിട ഉടമയുടെ ഭാര്യ ഉൾപ്പടെ പതിനഞ്ചോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.



ബാബു, ബാലൻ, മുഹമ്മദ് തുടങ്ങിയ പേരിൽ അറിയപ്പെടുന്ന ഇയാൾസംഭവത്തിന് ശേഷം സ്ഥലത്ത് നിന്നും മുങ്ങി ആലക്കോട് വായാട്ടുപറബിൽ ജോലിക്കെത്തിയ വിവരം തളിപ്പറമ്പ് ഡി.വൈ.എസ്.പി.കെ.വി വേണുഗോപാലിന് ലഭിച്ചു.ഇക്കാര്യം ആലക്കോട് സി.ഐക്ക് കൈമാറുകയായിരുന്നു. തുടർന്ന് ഇന്ന് വൈകുന്നേരം 4.30ഓടെ എസ്.ഐ.പ്രഭാകരൻ, എ.എസ്.ഐ.കുഞ്ഞമ്പു, സീനിയർ സി.പി.ഒ.ഷറഫുദ്ധീൻ എന്നിവരടങ്ങുന്ന സംഘം ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.പ്രതിയെ പുത്തൂർ പോലീസിന് കൈമാറി.

No comments