കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായി അമിത് ഷാ ശനിയാഴ്ചയെത്തും
കണ്ണൂർ: കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങി കിയാൽ കണ്ണൂർ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായി ബിജെപി ദേശീയ അധ്യക്ഷൻ,
രാജ്യാന്തരവിമാനത്താവളത്തില്‍ വിമാനമിറങ്ങുന്ന ആദ്യ യാത്രക്കാരന്‍ എന്ന ബഹുമതി ബിജെപി അധ്യക്ഷന്‍ അമിത് ഷാ സ്വന്തമാക്കും. ഇതിന് അനുമതി ലഭിച്ചെന്ന് ബിജെപി കേന്ദ്രങ്ങൾ വ്യക്തമാക്കി.
ജനരക്ഷായാത്രയ്ക്കായി കണ്ണൂരിലെത്തിയ ദേശീയ അധ്യക്ഷൻ പിണറായി സന്ദർശിക്കാതെ മടങ്ങിയിരുന്നു. രണ്ടാമതും കണ്ണൂരില്‍വരുന്ന അമിത് ഷാ പിണറായിലെത്തും. സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയ ഉത്തമൻ, മകൻ രമിത്ത് എന്നിവരുടെ വീട്ടിലാണ് സന്ദര്‍ശനം നടത്തുന്നത്. പ്രത്യേക വിമാനത്തിലാണ് ശനിയാഴ്ച രാവിലെ പറന്നിറങ്ങുന്നത്.



No comments