ഇടിമിന്നലേറ്റ് ബൈക്ക് കത്തിനശിച്ചു; കോൺക്രീറ്റ് തൂണുകളിൽ വിള്ളൽ
ഇരിട്ടി : മിന്നലേറ്റ് ബൈക്ക് കത്തിനശിച്ചു. ബൈക്ക് നിർത്തിയിട്ട വീടിന്റെ കാർപോർച്ചിലെ കോൺക്രീറ്റ് തൂണുകൾക്കും വൈദ്യുത മീറ്ററിനും കേടുപാടുകൾ സംഭവിച്ചിടുണ്ട് . വള്ളിയാട് മാടമ്പള്ളിയിലെ പുതിയവീട്ടിൽ വിജേഷിന്റെ ബൈക്കാണ് കത്തിനശിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം മൂന്നര മണിയോടെ ഉണ്ടായ ശക്തമായ ഇടിമിന്നലേറ്റാണ് ബൈക്ക് നശിച്ചത്. ബൈക്കിന്റെ മുൻഭാഗം മുഴുവൻ ഉരുകി നശിച്ച നിലയിലാണ്. ഇതിലുണ്ടായിരുന്ന ബൈക്കിന്റെ രേഖകളും കത്തി നശിച്ചിട്ടുണ്ട്. ബൈക്ക് നിർത്തിയിട്ടിരുന്ന കാർ പോർച്ചിന്റെ കോൺക്രീറ്റ് തൂണുകൾക്ക് വിള്ളലേറ്റു. ഇതോട് ചേർന്ന വൈദ്യുത മീറ്ററിനും വയറിങ്ങിനും കേടുപാടുകൾ ഉണ്ടായി . എന്നാൽ വീട്ടിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപെട്ടു



No comments