ബക്കളത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
തളിപ്പറമ്പ് : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ഞാറ്റുവയല്‍ റഹ്മത്ത് നഗറിലെ കൊങ്ങായിരവിട മുസമ്മില്‍(22) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.30ഓടെ ബക്കളത്തു വച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് മങ്കളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇന്നലെ രാത്രി 9മണിയോടെയാണ് മരണം സംഭവിച്ചത്. മുസമ്മില്‍ സഞ്ചച്ചിരുന്ന ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്തിനും പരിക്കേറ്റിരുന്നു. അപകടത്തിനു ശേഷം നിര്‍ത്താതെ പോയ കാര്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല.
കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലുളള ജ്യേഷ്ഠന്റെ മകനെ കണ്ട് തിരികെ വരുമ്പോഴായിരുന്നു അപകടം നടന്നത്. ഞാറ്റുവയലിലെ അബ്ദുളള ഫാത്തിമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ : അഷ്‌റഫ്, ഇബ്രാഹിം, അജ്മല്‍. മൃതദേഹം ഇന്ന് ഉച്ചയോടെ തളിപ്പറമ്പ് ഞാറ്റുവയലില്‍ എത്തിച്ച് സംസ്‌ക്കാരിക്കും.



No comments