റിട്ടയേർഡ് എസ് ഐ വാടക വീട്ടിൽ മരിച്ച നിലയിൽ; കണ്ടെത്തിയത് മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം
മട്ടന്നൂർ : രണ്ട് വർഷമായി പാലോട്ടുപള്ളി വാടകവീട്ടിൽ താമസക്കാരനും , പൊറോറ സ്വദേശിയുമായ റിട്ടയേർഡ്എസ്ഐ ഭാസ്കരൻ അടിയോടിയെ (76) ആണ് ഇന്ന് ഉച്ചക്ക് ശേഷം മരിച്ച നിലയിൽ വാടകവീട്ടിൽ കണ്ടെത്തി.ഇദ്ദേഹം ചക്കരക്കൽ സ്റ്റേഷനിൽ എസ് ഐ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട് തനിച്ചു താമസിക്കുന്ന ഇദ്ദേഹത്തിന്റെ മരണകാരണം വ്യക്തമല്ല. മൃതദേഹത്തിന് 3 ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്.പോസ്റ്റുമർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മുമ്പ് മയ്യിൽ ആയിരുന്നു താമസം. ഭാര്യ സുലോചന മക്കൾ ബാബു ,ബിജു ,ശ്രീകല.



No comments