APP DOWNLOAD

TRENDING

എലിപ്പനി പ്രതിരോധ മരുന്നിനെതിരെ പ്രചാരണം: ജേക്കബ് വടക്കന്‍ചേരി അറസ്റ്റില്‍



എലിപ്പനി പ്രതിരോധമരുന്നിനെതിരേ സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ  ജേക്കബ് വടക്കന്‍ചേരി അറസ്റ്റില്‍.

ക്രൈംബ്രാഞ്ചാണ് ഇദ്ദേഹത്തെ ചമ്പക്കരയിലെ സ്ഥാപനത്തില്‍നിന്ന് അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറയില്‍ വച്ച് ഇദ്ദേഹത്തെ ചോദ്യം ചെയ്തു വരികയാണ്.


ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സാമൂഹികമാധ്യമങ്ങളിലൂടെ ജേക്കബ് വടക്കന്‍ചേരി വ്യാജപ്രചാരണം നടത്തുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് മന്ത്രി കെ.കെ.ശൈലജ ഡി.ജി.പി. ലോക്നാഥ് ബെഹ്റയ്ക്കു കത്ത് നല്‍കിയിരുന്നത്.

No comments