APP DOWNLOAD

TRENDING

ദമ്പതികളെ കെട്ടിയിട്ട് കവർച്ച; പ്രതികളെ കുറിച്ച് കൃത്യമായ വിവരം



കണ്ണൂര്: വ്യാഴാഴ്ച പുലര്‍ച്ചെ മാതൃഭൂമി ന്യൂസ് എഡിറ്ററുടെ വീട്ടില്‍ വാതില്‍ തകര്‍ത്ത് അകത്തുകടന്ന് കൊള്ളനടത്തിയ സംഘത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കവര്‍ച്ച നടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ടവരുടെ പേരടക്കമുള്ള വിശദവിവരങ്ങള്‍ ലഭിച്ചതായി അന്വേഷണ സംഘത്തലവന്‍ കണ്ണൂര്‍ ഡിവൈഎസ്പി പി.പി. സദാനനന്ദന്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ പിടികൂടാനുള്ള എല്ലാ സന്നാഹങ്ങളും പോലീസ് സ്വീകരിക്കുന്നുണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു.
അതേസമയം കൊള്ളസംഘം എത്തിയത് നീല ഇന്‍ഡിക്ക കാറിലാണെന്ന് സംശയമുണ്ടായിരുന്നെങ്കിലും ഇത് അന്വേഷണ സംഘം തള്ളി. കവര്‍ച്ച നടക്കുന്നതിന് മുമ്പ് പോലീസിന്റെ ക്യാമറയില്‍ കവര്‍ച്ച നടന്ന വീടിന് പരിസരത്തുകൂടി പോകുന്ന നീല ഇന്‍ഡിക്ക കാര്‍ പതിഞ്ഞിരുന്നു. ഈ കാറിലാണ് കൊള്ളസംഘം എത്തിയതെന്ന് സംശയിച്ചിരുന്നെങ്കിലും അന്വേഷണത്തില്‍ ഇത് കൊള്ളക്കാര്‍ ഉപയോഗിച്ച കാറല്ലെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചതായി സൂചനയുണ്ട്.വിനോദ് ചന്ദ്രന്റെ വീട്ടില്‍ നിന്ന് കൊള്ളയടിച്ചതിന്റെ യഥാര്‍ത്ഥ കണക്കുകള്‍ ഇന്നലെ തിട്ടപ്പെടുത്തിയിരുന്നു.
മകളുടെ വിവാഹത്തിന് കരുതിവച്ച അറുപതു പവന്‍ സ്വര്‍ണ്ണാഭരണങ്ങളും രണ്ടരലക്ഷം രൂപ വിലവരുന്ന ഡയമണ്ടും കൊള്ളയടിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.2017 ഡിസംബറില്‍ ഹില്‍പാലസില്‍ നടന്ന കൊള്ളയുമായി സാമ്യമുള്ളതാണ് കണ്ണൂരിലെ സംഭവം.
ഹില്‍പാലസില്‍ വീട്ടുകാരെ കെട്ടിയിട്ട് അറുപത് പവനും മൊബൈല്‍ ഫോണും എ.ടി.എം കാര്‍ഡുകളുമുള്‍പ്പെടെ കവര്‍ച്ച ചെയ്തിരുന്നു.
ബംഗ്ലാദേശില്‍ നിന്നുള്ള പതിനഞ്ചംഗസംഘത്തിലെ ആറുപേരെ അന്ന് അറസ്റ്റ് ചെയ്തിരുന്നു. മറ്റുള്ളവരെ ഇതുവരെ പിടികൂടാനായിട്ടില്ല. കണ്ണൂരില്‍ കവര്‍ച്ച നടത്തിയ കൊള്ളക്കാര്‍ രക്ഷപ്പെടാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും പോലീസ് സ്വീകരിച്ചിട്ടുണ്ട്. എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ചുള്ള കൊണ്ടുപിടിച്ച അന്വേഷണമാണ് നടക്കുന്നത്.

അന്വേഷണസംഘം എറണാകുളത്തും ഡല്‍ഹിയിലും

കണ്ണൂര്‍: മാതൃഭൂമി ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രന്റെ വീട്ടില്‍ നടന്ന കൊള്ളയുടെ തുമ്പുണ്ടാക്കാനായി അന്വേഷണ സംഘത്തിലെ ഒരു ടീം എറണാകുളത്തെത്തി. ഹില്‍പാലസ് പോലീസ് സ്‌റ്റേഷനില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട സംഘത്തിലുള്ളവരാണ് കണ്ണൂരിലും കവര്‍ച്ച നടത്തിയതെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് സംഘം വിവരങ്ങള്‍ ശേഖരിക്കാന്‍ എറണാകുളത്തെത്തിയത്.ഒരുസംഘം ഡഃല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. ഡല്‍ഹിയിലും മുമ്പ് സമാനമായ കൊള്ള നടന്നിട്ടുണ്ട്. സംഘം ഡല്‍ഹി പോലീസില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും.ഹില്‍പാലസ് കവര്‍ച്ചയില്‍ പിടിയിലായ ആറുപേര്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്നുണ്ട്. ഇവരുടെ കൂട്ടാളികളുടെ സമ്പൂര്‍ണ്ണ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

കവര്‍ന്നത് 60 പവനും രണ്ടര ലക്ഷത്തിന്റെ ഡയമണ്ടും

കണ്ണൂര്‍: നാലംഗ സംഘം കവര്‍ന്നത് അറുപത് പവനും രണ്ടര ലക്ഷം രൂപ വില വരുന്ന ഡയമണ്ടും  ഇരുപതിനായിരം രൂപയും. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ.വിനോദ് ചന്ദ്രന്റെ വീട്ടില്‍ നിന്ന് കവര്‍ച്ച ചെയ്യപ്പെട്ട സാധനങ്ങളുടെ കൃത്യമായ കണക്ക് ലഭിക്കുന്നത് ഇപ്പോഴാണ്. മൂന്ന് മൊബൈല്‍ ഫോണുകളും ലാപ്ടോപ്പും കവര്‍ന്നിരുന്നു. വിനോദ് ചന്ദ്രന് ഓര്‍മ ശരിയായപ്പോഴാണ് കവര്‍ച്ച ചെയ്യപ്പെട്ട സാധനങ്ങളുടെ കൃത്യമായ കണക്ക് അറിയുന്നത്. മകളുടെ വിവാഹത്തിന് ഒരുക്കി വെച്ചതായിരുന്നു സ്വര്‍ണാഭരണങ്ങളും ഡയമണ്ടും.
പോലീസിന് ഇതേ കുറിച്ച് വിവരം നല്‍കിയിട്ടുണ്ട

No comments