റാഗിംഗിന്റെ പേരില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍; സംഭവത്തില്‍ യൂനിവേഴ്‌സിറ്റി അധികൃതരുടെ നേരിട്ട് ഇടപെടല്‍
തലശ്ശേരി: കല്ലിക്കണ്ടി എന്‍.എ.എം കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളെ റാഗിംഗിന്റെ പേരില്‍ കോളേജില്‍ നിന്ന് സസ്പെന്റ് ചെയ്തു.ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ിയായ ടി.പി ഷഫീഖിനെ ക്രൂരമായ് റാഗ് ചെയ്ത സംഭവത്തിന്റെ പേരിലാണ് രണ്ട് സീനിയര്‍ വിദ്യാര്‍ഥികളെ സസ്പെന്റ് ചെയ്തത്.മൂന്നാം വര്‍ഷ ഹിസ്റ്ററി വിദ്യാര്‍ഥി മുഹമ്മദ് ഫായിസ്, രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ഥി അബ്ദുള്ള സുറൂര്‍ എന്നിവരെയാണ് പ്രിന്‍സിപ്പള്‍ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
ക്രൂരമായ റാഗിംഗില്‍ പരിക്കേറ്റ ഷഫീഖിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.യൂനിവേഴ്സിറ്റി അധികൃതര്‍ സംഭവത്തില്‍ നേരിട്ട് ഇടപെട്ട് ആരോപണ വിധേയരാവരെ സസ്പെന്റ് ചെയ്യാന്‍ പ്രിന്‍സിപ്പളിന് നിര്‍ദേശം നല്‍കുകയായിരുന്നു. സംഭവം സംബന്ധിച്ച് പോലീസ് കേസ് രജിസത്രര്‍ ചെയ്തിട്ടുണ്ട്.



No comments