APP DOWNLOAD

TRENDING

കൂടാളിയിൽ കെ.എസ്.യു അക്രമം; എസ്.എഫ്.ഐ പ്രവർത്തകന് കുത്തേറ്റു



മട്ടന്നൂര് : കണ്ണൂര്‍ മട്ടന്നൂരില്‍ കെഎസ്‌യു യൂത്ത് കോണ്‍ഗ്രസ് ആക്രമണം. കൂടാളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റിനെ  കെഎസ്‌യു യൂത്ത് കോണ്‍ഗ്രസ് ക്രിമിനല്‍ സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു.

പത്താം ക്ലാസ് വിദ്യാര്‍ഥി കോവൂരിലെ പി ജി അനഘി (15) നെയാണ് പുറത്ത് കുത്തി പരിക്കേല്‍പ്പിച്ചത്. ചൊവ്വാഴ്ച പകല്‍ ഒന്നോടെ ഉച്ചഭക്ഷണ സമയത്തായിരുന്നു അക്രമം. ബൈക്കിലും മറ്റുമായി എത്തിയ സംഘം അനഘിനെ തടഞ്ഞ് വച്ച് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കുത്തുകയായിരുന്നു. മുറിവേറ്റ് രക്തത്തില്‍ കുളിച്ച അനഘിനെ നാട്ടുകാരും അധ്യാപകരും ചേര്‍ന്നാണ് കണ്ണൂര്‍ എകെജി ആശുപത്രിയിലെത്തിച്ചത്. സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനും മറ്റ് നേതാക്കളും സന്ദര്‍ശിച്ചു.

No comments