APP DOWNLOAD

TRENDING

വനിതാ വിശ്രമ കേന്ദ്ര(മുലയൂട്ടൽ കേന്ദ്രം) ഉദ്ഘാടനം നാളെ; നിർമ്മാണം പൂർത്തിയായി രണ്ടുവർഷം കഴിഞ്ഞിട്ടും മുലയൂട്ടൽ കേന്ദ്രം അടഞ്ഞുകിടക്കുന്നതായി തളിപറമ്പ ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു



തളിപ്പറമ്പ ബസ് സ്റ്റാൻ്റ് കോംപ്ലക്സിൽ നിർമ്മാണം പൂർത്തിയായ വനിതാ വിശ്രമ (മുലയൂട്ടൽ) കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നാളെ  ഉച്ചയ്ക്ക് 2:30ന് നടത്തപ്പെടുകയാണ്.

ദിവസേന ആയിരക്കണക്കിനാളുകൾ വന്നുപോകുന്ന തളിപ്പറമ്പിൽ മുലയൂട്ടൽ കേന്ദ്രമില്ലാത്തത് സ്ത്രീകൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.

നഗരസഭ തനത് ഫണ്ടിൽ നിന്നും രണ്ടര ലക്ഷത്തോളം രൂപ ചെലവഴിച്ച് ആധുനിക രീതിയിൽ നിർമിച്ചിട്ടുള്ള കേന്ദ്രം മുലയൂട്ടലിനു പുറമെ സ്ത്രീകൾക്ക് വിശ്രമമുറിയായും ഉപയോഗിക്കാം.



ചടങ്ങിലേക്ക് മുഴുവൻ ആളുകളെയും ചെയ്യുന്നതായി നഗരസഭാചെയർമാൻ അള്ളാംകുളം
മഹമ്മൂദ് അറിയിച്ചു

No comments