APP DOWNLOAD

TRENDING

അപകടകരമായ രീതിയിൽ ഡ്രൈവിംഗ് ;നാട്ടുകാരുടെ പരാതിയെത്തുടർന്ന് ബസ് ഡ്രൈവറെ പോലീസ് പിടികൂടി പിഴയടപ്പിച്ചു.



കണ്ണൂർ: പാപ്പിനിശ്ശേരി പിലാത്തറ കെ.എസ്.ടി.പി റോഡിൽ പഴയങ്ങാടി ഭാഗത്തേക്കു പോവുകയായിരുന്ന
KL-13-AH 9106 പാർവണ
ബസ്സ് ഇരിണാവ് റോഡ് പയ്യട്ടംകുളത്തിന് സമീപമുള്ള അപകട വളവിൽ വച്ച് അമിത വേഗതയിൽ മറികടക്കുന്നതിനിടെ എതിരെ വന്ന ഇരുചക്രവാഹന യാത്രക്കാർ തലനാരിഴ വ്യത്യാസത്തിലാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ഒരൽപ്പം പിഴച്ചാൽ വാഹനവും യാത്രക്കാരും കുളത്തിലേക്ക് തെറിച്ചു വീഴുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. അപകടകരമായ രീതിയിലുള്ള ഈ ഡ്രൈവിങ്ങിനെ ചോദ്യം ചെയ്ത നട്ടുകാരുടെ നേരെ തട്ടിക്കയറിയ ഡ്രൈവറെ യാത്രക്കാരുടെ പരാതിയെ തുടർന്ന് പിന്നീട് ടൗൺ എസ്.ഐ ശ്രീജിത്ത് കൊടേരി സ്റ്റേഷനിൽ എത്തിച്ച് പിഴയടപ്പിച്ചു വിട്ടു. പാപ്പിനിശ്ശേരി പിലാത്തറ KSTP റോഡിൽ വലിയ വാഹനങ്ങളുടെ അമിത വേഗം ചെറു വാഹനങ്ങൾക്ക് വലിയ അപകട ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഇതേ സ്ഥലത്താണ് കുറച്ചു നാൾ മുൻപ് ആഡംബരക്കാർ 3 ഓട്ടോകളെ ഇടിച്ചു തെറിപ്പിച്ച് മതിലിലിടിച്ചു നിന്നത്. ചെറിയ വാഹനങ്ങളെ പരിഗണിക്കാതെ ഇത് പോലെ അപകടകരമായ രീതിയിൽ വാഹനമോടിക്കുന്ന ഡ്രൈവർമാർക്കെതിരെ പോലീസും മോട്ടോർ വാഹന വകുപ്പും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

No comments