APP DOWNLOAD

TRENDING

ഇരിട്ടിയിൽ കാറും ബുള്ളറ്റും തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു;വാരം സ്വദേശികളായ മൂന്നു പേര്‍ക്ക് പരിക്ക്.



ഇരിട്ടി: കുന്നോത്ത് കാറും ബുള്ളറ്റും തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.മൂന്നു പേര്‍ക്ക് പരിക്ക്. കുന്നോത്ത് ബെന്‍ഹില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിനു സമീപത്തായിരുന്നു അപകടം.പട്ടാരത്തെ തുണ്ടത്തില്‍ ജിത്തുവാണ് മരിച്ചത്. 28വയസായിരുന്നു.കണ്ണുര്‍ വാരത്ത്‌നിന്നും മടിക്കേരിയിലേക്ക് പോകുകയായിരുന്ന കുടുംബാംഗങ്ങള്‍ സഞ്ചരിച്ച കാറും ബുള്ളറ്റും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ വാരം സ്വദേശികളായ മുസഫര്‍, റഹിയാനത്ത്, മിന്‍ഹിത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം.

No comments