ശ്രീകണ്ഠപുരം ഏരുവേശിയിൽ വീട്ടിൽ മദ്യവിൽപ്പന; യുവാവ് പിടിയിൽ
തളിപ്പറമ്പ: ശ്രീകണ്ഠാപുരത്തിനടുത്ത് ഏരുവേശി മുയിപ്രയില്‍ സമാന്തര ബാര്‍ നടത്തിയ യുവാവ് പിടിയില്‍. കഴകപ്പുര വീട്ടില്‍ സുനീഷിനെയാണ് ശ്രീകണ്ഠാപുരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.പി ജനാര്‍ദ്ദനനും സംഘവും അറസ്റ്റ് ചെയ്തത്. എരുവേശ്ശി പഞ്ചായത്തിലെ മുയിപ്രയിലെ രോഹിണിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ മദ്യവില്‍പ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് യുവാവ് പിടിയിലായത്. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.



No comments