APP DOWNLOAD

TRENDING

പിലാത്തറയിൽ കാർ ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട് മേക്കോൺ കമ്പനിയുടെ ഗെയ്റ്റും ഷട്ടറും തകർത്തു; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്



പരിയാരം: ദേശീയപാതയില്‍ ബൈക്കിലിടിച്ച് നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ മോട്ടോര്‍പമ്പ് നിര്‍മ്മാണ കമ്പനിയുടെ ഷട്ടര്‍ തകര്‍ത്തു. ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. വിളയാങ്കോട്ടെ വി.വി.ശിവദാസനാണ്(39) പരിക്കേറ്റത്. പിലാത്തറ മിനി സ്റ്റേഡിയത്തിന് സമീപത്തായിരുന്നു അപകടം. തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കെഎല്‍ 59 എല്‍ 6118 മാരുതി സ്വിഫ്റ്റ് കാറും വിളയാങ്കോട്ടേക്ക് പോകുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.



നിയന്ത്രണം വിട്ടകാര്‍ എതിർ ദിശയിലുള്ള റോഡരികിലെ മെക്കോണ്‍ മോട്ടോര്‍പമ്പ് നിര്‍മ്മാണ കമ്പനിയിലേ ഗെയിറ്റ് തകർത്ത് ഇടിച്ചുകയറി ഷട്ടര്‍ തകര്‍ത്തു. കമ്പനി നേരത്തെ അടച്ചതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. പരിക്കേറ്റ ശിവദാസനെ ഉടന്‍ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിയാരം മെഡിക്കല്‍ കോളജ് എസ്‌ഐ സി.എസ്.സാംസണിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു

No comments