ക്ഷേമനിധിയുടെ പേരില്‍ പ്രവാസി സംഘത്തിലെ സാമ്പത്തിക തട്ടിപ്പ്:യുവതിയെ ഭീക്ഷണിപ്പെടുത്തി ഒപ്പ് വെപ്പിച്ചതായി പരാതി
തളിപ്പറമ്പ്: ക്ഷേമനിധിയുടെ പേരില്‍ പ്രവാസി സംഘത്തില്‍ നടന്ന സാമ്പത്തിക തിരിമറി സംബന്ധിച്ച് യുവതിയുടെ പരാതി. പുറത്താക്കപ്പെട്ട പ്രവാസി സംഘം ഏരിയാ സെക്രട്ടറി എന്‍.കൃഷ്ണന്റെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തി മുദ്രപത്രത്തില്‍ ഒപ്പിടുവിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
ക്ഷേമനിധിയിലേക്കടക്കാനായി പ്രവാസികള്‍ പ്രവാസി സംഘം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഓഫീസിലേല്‍പ്പിച്ച ലക്ഷക്കണക്കിന് രൂപ സാമ്പത്തിക തിരിമറി നടത്തിയ സംഭവത്തില്‍ പോലീസിന് ലഭിച്ച ആദ്യ പരാതിയാണിത്.പ്രവാസി സംഘത്തിലെ ജീവനക്കാരിയെന്നാക്ഷേപമുണ്ടായിരുന്ന പി. കവിതയാണ് ഇന്നലെ ഉച്ചയോടെ തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന് പരാതി നല്‍കിയത്. താന്‍ പ്രവാസി സംഘത്തിലെ ജീവനക്കാരിയല്ലെന്ന് ഇവര്‍ പരാതിയില്‍ ചൂണ്ടികാണിക്കുന്നു.
തൊട്ടടുത്ത് ടി.ടി സോമന്‍ നടത്തുന്ന യുഗദര്‍ശനം മാസികയിലെ ജീവനക്കാരിയാണെന്നും കവിത വ്യക്തമാക്കുന്നു. സാമ്പത്തിക തിരിമറി നടന്നതായുള്ള പ്രവാസികളുടെ ആരോപണത്തെ തുടര്‍ന്ന് പ്രവാസി സംഘം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട എന്‍.കൃഷ്ണന്റെ നേതൃത്വത്തില്‍ നാലംഗ സംഘം വന്ന് ഭീഷണിപ്പെടുത്തി മുദ്രപത്രത്തില്‍ ഒപ്പിടുവിച്ചെന്നാണ് പരാതി. 22 ന് രാവിലെ 9.30 നാണ് സംഭവമെന്ന് യുവതി ഇതില്‍ വ്യക്തമാക്കുന്നു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.



No comments