APP DOWNLOAD

TRENDING

മുയ്യത്ത് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചതായി പരാതി; വധശ്രമത്തിന് കേസെടുത്തു



തളിപ്പറമ്പ: ഭാര്യയെ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തി അശ്ലീലം പറഞ്ഞതിനെ ചോദ്യം ചെയ്തപ്പോൾ കത്തി വാൾകൊണ്ട് വെട്ടി പരിക്കേല്പിച്ചതായി പരാതി.മുയ്യം പുളിക്കണ്ടി ഹൗസിൽ പി.ഉണ്ണിക്കൃഷ്ണനാണ് വെട്ടേറ്റത്. ഇയാളെ തളിപ്പറമ്പസഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊല്ലണമെന്ന ലക്ഷ്യത്തോടെ തന്റെ കഴുത്തിനു നേരെ കത്തി വാൾ വീശുകയും കൈ കൊണ്ട് തടഞ്ഞപ്പോൾ കയ്യിൽ വെട്ടേല്ക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. തളിപ്പറമ്പ പോലീസ് വധശ്രമത്തിന് കേസെടുത്തു.

No comments