കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് നേതാവ് മുസ്ലിം ലീഗിൽ ചേർന്നു
കണ്ണൂർ: പോപ്പുലർ ഫ്രണ്ട് മുൻ നാഷണൽ ഓർഗനൈസറും ജില്ലാ കമ്മറ്റി അംഗവുo എസ് ഡി പി ഐ ജില്ലാ കമ്മറ്റിയംഗവുമായ അക്സർ നാറാത്ത് മുസ്ലിം ലീഗിൽ ചേർന്നു.. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയിദ് മുനവ്വറലി ശിഹാബ് തങ്ങളിൽ നിന്നും മുസ്ലീംലീഗ് മെമ്പർഷിപ്പ് സ്വീകരിച്ചു.
കാൽ നൂറ്റാണ്ട് കാലം പോപ്പുലർ ഫ്രണ്ട്. എസ്ഡിപിഐ സംഘടനകളെ കേരളത്തിനകത്തും പുറത്തും കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ എസ്ഡിപിഐ യുടെ തീപ്പൊരി പ്രാസംഗികൻ കൂടിയാണ് അക്സർ നാറാത്ത്. ഫാസിസ്റ്റ് മാർകിസ്റ്റ് വേരോട്ടം സകല മേഖലയിലും ദുരിതം വിതയ്ക്കുന്ന പുതിയ കാലത്ത് മുസ്ലീം ലീഗും ഐക്യ ജനാധിപത്യ മുന്നണിയും ശക്തിപ്പെടേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മുസ്ലിം ലീഗിൽ ചേരാൻ സന്നദ്ധമായതെന്നും അദ്ദേഹം പറഞ്ഞു .
ചടങ്ങിൽ കെ എം ഷാജി എം എൽ എ, അഡ്വ. അബ്ദുൽ കരീം ചേലേരി, അഡ്വ ടി പി വി കാസിം, അൻസാരി തില്ലങ്കേരി, എം പി എ റഹീം, അഡ്വ ഫൗസ് , നാറാത്ത്ശാഖ നേ താക്കൻ മരായ .കെ. വി. അബ്ദുല്ല, പി പി സുബൈർ, പി.എം. മുസ്തഫ, എപി അബ്ദുല്ല, , ബി.മുസ്ഥഫ ഹാജി ,കെ.എൻ.ഇബ്രാഹിം, ജബ്ബാർ .കെ.വി, ടിപി ഷമീർ, ആമിർ പി.പി, അഷ്റഫ് പി.പി. ,സൈഫുദ്ധീൻ നാറാത്ത് സുഹൈൽ പി.പി. എന്നിവർ സംബന്ധിച്ചു. കെ.കെ.ഷിനാജ് സ്വാഗതവും, സവാദ് നാറാത്ത് നന്ദിയും പറഞ്ഞു.



No comments