APP DOWNLOAD

TRENDING

ഇന്ത്യയ്ക്കുവേണ്ടി പരാതി പരിഹാര ഉദ്യോഗസ്ഥയെ നിയമിച്ച് വാട്‌സ്ആപ്പ്



വ്യാജവാര്ത്തകള് അടക്കമുള്ളവ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കുവേണ്ടി പരാതി പരിഹാര ഉദ്യോഗസ്ഥയെ നിയമിച്ച് വാട്‌സ്ആപ്പ്. വ്യാജവാര്‍ത്തകള്‍ ആള്‍ക്കൂട്ട ആക്രമണത്തിലേക്ക് വരെ നയിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ആവശ്യം പരിഗണിച്ചുകൊണ്ടുള്ള വാട്സ്ആപ്പിന്റെ നീക്കം.

അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ കോമള്‍ ലാഹിരിയാണ് ഇന്ത്യയിലെ  പരാതി പരിഹാര ഉദ്യോഗസ്ഥയെന്ന് വാട്സ്ആപ്പ് വെബ്സൈറ്റ് വ്യക്തമാക്കുന്നു. വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓഗസ്റ്റ് അവസാനത്തോടെയാണ് വാട്സ്ആപ്പ് പരാതി പരിഹാര ഉദ്യോഗസ്ഥയെ നിയമിച്ചത്. 

No comments