APP DOWNLOAD

TRENDING

മാതമംഗലം കുറ്റൂരിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് അപകടം; കാർ പൂർണമായും കത്തിനശിച്ചു



മാതമംഗലം: ഓടിക്കൊണ്ടിരിക്കേ കാറിന് തീപിടിച്ചു.മാതമംഗലം ചരല്‍പള്ളയിലെ സന്തോഷിന്റെ ഭാര്യ രമ്യയുടെ പേരിലുള്ള കെഎല്‍ 59 എന്‍ 9198 ആള്‍ട്ടോ കാറാണ് കത്തി നശിച്ചത്. ഇന്ന് പുലര്‍ച്ചെ നാലോടെ മാതമംഗലം കുറ്റൂരിന് സമീപം പായത്താം പൊയിലിലാണ് സംഭവം. സുഹൃത്തിനെ വെള്ളോറയില്‍ കൊണ്ടുചെന്നാക്കി സന്തോഷ് കാറില്‍ തിരിച്ചു വരികയായിരുന്നു.
ഇതിനിടയിലാണ് ഓടിക്കൊണ്ടിരുന്ന കാറില്‍നിന്ന് പുകയുയര്‍ന്നത്.ഉടന്‍ സന്തോഷ്  കാര്‍ നിര്‍ത്തുകയായിരുന്നു.അടുത്ത വീട്ടില്‍ നിന്ന് വെള്ളം കൊണ്ടുവന്ന് തീയണച്ചെങ്കിലും കാര്‍ പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നറിയുന്നു.

No comments