കാംപസ് ഫ്രണ്ട് തളിപ്പറമ്പ് ഏരിയ കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
തളിപ്പറമ്പ്: "ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയ്ക്കും, SFI യുടെ കുപ്രചരണത്തിനുമെതിരെ" കാംപസ് ഫ്രണ്ട് തളിപ്പറമ്പ് ഏരിയ കമ്മിറ്റി തളിപ്പറമ്പ് ടൗണിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. SFI യുടെ അക്രമങ്ങൾ ജനാധിപത്യ രീതിയിൽ ഇനിയും പ്രതിരോധിക്കുമെന്നും മറ്റു പ്രസ്ഥാനങ്ങളും ഇത് ഏറ്റെടുത്ത് കൊണ്ട് കലാലയങ്ങൾ സർഗാത്മകത തിരിച്ച് കൊണ്ട് വരണമെന്നും ഉദ്ഘാടനം ചെയ്ത് കൊണ്ട് ജില്ലാ പ്രസിഡന്റ് അമീൻ പി എം പറഞ്ഞു. ഏരിയ നേതൃതങ്ങളായ റാഷിദ്, മുഹ്‌സിൻ, അഫ്‌സൽ എന്നിവർ നേതൃത്വം നൽകി.



No comments