പിലാത്തറയിൽ യുവാവിന് കൂത്തേറ്റു; സുഹൃത്ത് പിടിയിൽ
പരിയാരം: കൂട്ടുചേര്‍ന്ന് മദ്യപിച്ചശേഷം യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍, കുത്തേറ്റയാളുടെ നില അതീവ ഗുരുതരം. പിലാത്തറ കക്കോടിയിലെ വെള്ളാച്ചേരി വീട്ടില്‍ പ്രേമനാണ്(45) കുത്തേറ്റത്. ഉടന്‍ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ച പ്രേമനെ കിഡ്‌നിക്ക് കുത്തേറ്റ അവസ്ഥയിലായതിനാലാണ് കോഴിക്കോടേക്ക് മാറ്റിയത്. പ്രതിയായ ഏഴിലോട് അറത്തിപ്പറമ്ബിലെ പടിഞ്ഞാറേ വീട്ടില്‍ പി.സി.രാജേഷിനെ തളിപ്പറമ്ബ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.പ്രേമനെ കുത്തിയിട്ടും മദ്യലഹരിയില്‍ അവിടെ തന്നെ നിന്ന രാജേഷിനെ തളിപ്പറമ്ബ് പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.ദിനേശന്‍, ഡിവൈഎസ്പിയുടെ സ്‌ക്വാഡില്‍ പെട്ട സുരേഷ് കക്കറ എന്നിവര്‍ ചേര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.
ഇരുവരും ചേര്‍ന്ന് മദ്യപിച്ചശേഷം പഴയ കാര്യങ്ങള്‍ പറഞ്ഞ് വാക്തര്‍ക്കം ഉണ്ടാവുകയും തിരികെ വീട്ടിലെത്തിയ രാജേഷ് കത്തിയുമായി വന്ന് പ്രേമന്റെ വയറിന് കുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ചോരവാര്‍ന്ന് റോഡരികില്‍ വീണ പ്രേമനെ പോലീസും നാട്ടുകാരും ചേര്‍ന്നാണ് മെഡിക്കല്‍ കോളജിലെത്തിച്ചത്.പിലാത്തറ പീരക്കാംതടത്തില്‍ ഇന്ന് ഉച്ചയ്ക്ക് 1.30 നായിരുന്നു സംഭവം.



No comments