കണ്ണൂര്‍ നഗരത്തില്‍ രാത്രി കാലങ്ങളില്‍ യാത്രക്കാരെ കൊള്ളയടിക്കുന്ന സംഘം പോലീസ് പിടിയില്‍; പ്രതികള്‍ പിടിച്ചുപറി നടത്താനുപയോഗിച്ച ഓംനി വാനും പോലീസ് പിടിച്ചെടുത്തു
കണ്ണൂര്: രാത്രികാലങ്ങളില്‍ ട്രെയിനിറങ്ങിയും മറ്റും വീടുകളിലേക്ക് മടങ്ങുന്നവരെ കൊള്ളയടിക്കുന്ന നാലംഗസംഘത്തെ ടൗണ്‍ പോലീസ് പിടികൂടി. ഓംനി വാനില്‍ കറങ്ങി രാത്രികാലങ്ങളില്‍ പിടിച്ചു പറിനടത്തുന്നവരാണ് കുടുങ്ങിയത്. കഴിഞ്ഞ 28 ന് രാത്രിയില്‍ മെഡിക്കല്‍ റെപ്രസന്റിറ്റീവായ ചാലാട് ജയന്തി റോഡിലെ മഹേഷ് എം. നായരെ ആക്രമിച്ച് മൂന്നരപവന്റെ സ്വര്‍ണ്ണമാല കവര്‍ന്ന കേസില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ടൗണ്‍ സി.ഐ. രത്നകുമാര്‍, എസ്.ഐ ശ്രീജിത് കോടേരി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പിടിച്ചുപറി സ്ഥിരം തൊഴിലാക്കിയ യുവാക്കള്‍ അറസ്റ്റിലായത്. വീട്ടിലേക്ക് രാത്രിയില്‍ താളിക്കാവ് റോഡിലൂടെ നടന്നുപോവുകയായിരുന്ന മഹേഷ് എം.
നായരെ ഓംനിവാനിലെത്തിയ സംഘം ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി കഴുത്തിലെ സ്വര്‍ണ്ണമാല കവര്‍ച്ച ചെയ്യുകയായിരുന്നു. കണ്ണൂര്‍ പാറക്കണ്ടിയിലെ നസീമ മന്‍സിലില്‍ അബ്ദുല്‍ നസീര്‍ (34), കാഞ്ഞിരോട് കരക്കാട് ആനിയത്ത് ഹൗസില്‍ ജുനൈസ് (29), ഏച്ചൂര്‍ കമാല്‍പീടികയിലെ ഭാവത്ത് റിഷാദ് (23), കുടുക്കിമൊട്ട് ഹാജി മൊട്ടയിലെ ഹാജി ക്വാര്‍ട്ടേഴ്സില്‍ ഇര്‍ഷാദ് (25) എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ പിടിച്ചു റിനടത്താന്‍ ഉപയോഗിച്ച ഓംനിവാനും പോലീസ് കസ്റ്റഡിയിലെടുത്തു. പകല്‍ സമയങ്ങളില്‍ മറ്റ് ജോലികളില്‍ ഏര്‍പ്പെടുന്ന സംഘം രാത്രികാലങ്ങളില്‍ പിടിച്ചുപറി നടത്തുകയായിരുന്നു. ആള്‍ത്തിരക്കില്ലാത്ത ഇടറോഡുകളില്‍ കാത്തിരിക്കുന്ന സംഘം രാത്രി വൈകി വീട്ടിലേക്ക് പോകുന്നവരെ പൊടുന്നനെ ആക്രമിച്ച് പണവും ആഭരണങ്ങളും തട്ടിയെടുക്കുകയാണ് പതിവ്.



No comments