പയ്യന്നൂർ കോളേജ് സ്റ്റോപ്പിൽ ബസ് നിർത്താത്തത് ചോദ്യം ചെയ്ത എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമം; മൂന്ന് പേരെ റിമാൻഡ് ചെയ്തു
പരിയാരം: പയ്യന്നൂർ കോളേജ് സ്റ്റോപ്പിൽ നിർത്താതെ വന്ന സ്വകാര്യ ബസിനെ പിന്തുടർന്ന് വന്ന് ബസ് ജീവനക്കാരെ ചോദ്യം ചെയ്ത എസ്എഫ്ഐ പ്രവർത്തകനെ മർദ്ദിച്ച മൂന്ന് ബിജെപി പ്രവർത്തകർ റിമാൻഡിൽ. പിലാത്തറ പുത്തൂരിലെ കിഴക്കിലോട്ട് വീട്ടിൽ പ്രസാദ് (31) വലിയ വീട്ടിൽ കമനേഷ് (31), പീരക്കം തടത്തിലെ വ്യാപാരി കെ.ബാലൻ (55) എന്നിവരെയാണ് പയ്യന്നൂർ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. കഴിഞ്ഞ 24 ന് വൈകുന്നേരമായിരുന്നു സംഭവം.
പയ്യന്നൂർ കോളേജ് സ്റ്റോപ്പിൽ ബസ് കാത്തുനിന്ന വിദ്യാർത്ഥികളെ കയറ്റാതെ പോയ ബസ് എസ് എഫ് ഐ നേതാവ് ഏഴിലോട്ടെ നവനീതിന്റെ നേത്യത്വത്തിൽ ബൈക്കിൽ പിന്തുടർന്ന് പീരക്കാംതടത്തിൽ വെച്ച് പിടികൂടുകയായിരുന്നു. ബഹളം കേട്ടെത്തിയ ബി ജെ പി പ്രവർത്തകർ നവനീതിനെ മർദ്ദിച്ചതായാണ് പരാതി.



No comments