തട്ടിക്കൊണ്ടുപോകൽ നാടകം; സ്വീകരിക്കാന്‍ ഭര്‍ത്താവ് തയ്യാറായില്ല;യുവതിയെ മഹിളാമന്ദിരത്തില്‍ പാര്‍പ്പിച്ചു.
തട്ടിക്കൊണ്ടുപോകല് നാടകമൊരുക്കി കാമുകനൊപ്പം പോയ യുവതിയെ സ്വീകരിക്കാന്‍ ഭര്‍ത്താവ് തയ്യാറായില്ല. ഇതോടെ യുവതിയെ മഹിളാമന്ദിരത്തില്‍ പാര്‍പ്പിച്ചു. ചിറ്റാരിക്കല്‍ വെള്ളടുക്കത്തെ ബൈക്ക് മെക്കാനിക്കായ മനുവിന്റെ ഭാര്യ നീനുവാണ് തട്ടിക്കൊണ്ടുപോകൽ നാടകം നടത്തിയത്. കണ്ണൂര്‍ ചെറുപുഴ സ്വദേശി ബിനുവിനൊപ്പമാണ് മീനു പോയത്. തട്ടിക്കൊണ്ടുപോകല്‍ നാടകം ഒരുക്കിയ ശേഷമാണ് ബിനുവിനൊപ്പം മീനു പോയത്.
വീട്ടിൽ ഒരു സംഘം അതിക്രമിച്ചു കയറിയിട്ടുണ്ടെന്നും തന്നെയും മകനെയും ഉപദ്രവിക്കുന്നുവെന്നും യുവതി ഭർത്താവിനെ ഫോണിൽ വിളിച്ച് അറിയിച്ചു. എന്നാൽ പൊലീസിൽ പരാതിപ്പെട്ടപ്പോൾ സംഭവത്തിൽ ദുരൂഹതയുള്ളതായി പൊലീസ് സംശയിച്ചു. തുടർന്ന് തന്നെ അക്രമിസംഘം കഴുത്തില്‍ കത്തിവെച്ച് മുറിവേല്‍പിച്ചുവെന്നതിന് കഴുത്തില്‍ നിന്നും ചോര ഒഴുകുന്ന നിലയിലുള്ള ഫോട്ടോയും ഭര്‍ത്താവിന്റെ ഫോണിലേക്ക് യുവതി അയച്ചുകൊടുത്തിരുന്നു. ഇതോടെ പോലീസിൽ സംശയം വർധിക്കുകയും ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിൽ യുവതിയേയും കുഞ്ഞിനേയും കാമുകനേയും കോഴിക്കോട്ടുനിന്നും കണ്ടെത്തിയത്.
കോടതിയില്‍ വെച്ച് ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് താൽപര്യമെന്നാണ് മീനു പറഞ്ഞെങ്കിലും സ്വീകരിക്കാന്‍ മനു തയ്യാറായില്ല. കാമുകനൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതോടെയാണ് വീട്ടമ്മയേയും കുട്ടിയേയും മഹിളമന്ദിരത്തില്‍ പാര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടത്.
കോട്ടയം സ്വദേശിനിയായ ക്രിസ്ത്യന്‍ സമുദായത്തില്‍പെട്ട നീനുവും ചിറ്റാരിക്കല്‍ വെള്ളടുക്കം സ്വദേശിയും മാലോത്തെ ബൈക്ക് മെക്കാനിക്കുമായ കൈവേലി മനുവും തമ്മില്‍ ഏതാനും വര്‍ഷം മുമ്പാണ് പ്രണയിച്ച് വിവാഹിതരായത്. വിവാഹത്തിനുശേഷം നീനു ചെറുപുഴയിലെ ഒരു കടയില്‍ ജോലിക്ക് നിന്നിരുന്നു. ഇവിടെ വെച്ച് പ്രാപ്പൊയില്‍ സ്വദേശിയായ ബിനുവെന്ന യുവാവുമായി അടുപ്പത്തിലായതിനാൽ മനു യുവതിയെ ജോലിക്ക് പോകുന്നത്തിൽ നിന്നും വിലക്കുകയും ചെയ്തിരുന്നു



No comments