മോറാഴ - വെള്ളിക്കീൽ പ്രദേശത്ത് യാത്രാക്ലേശം രൂക്ഷം
മൊറാഴ:വെള്ളിക്കീൽ പ്രദേശവാസികൾ ഇപ്പോൾ വളരെയധികം യാത്രാക്ലേശം അനുഭവിക്കകയാണ്. സ്ഥിരമായി സർവീസ് നടത്തുന്ന ബസുകൾ ഒരോന്നായി വരുമാന നഷ്ടം കാരണം പിൻമാറുന്ന അവസ്ഥയാണ്. നിത്യവരുമാനത്തിന് തൊഴിൽ തേടിപ്പോകുന്നവർക്ക് യാത്രാ സൗകര്യം ഇല്ലാത്തത് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. അതിനാൽ പ്രദേശത്തേക്ക് ഒരു KSRTC ബസ് അടിയന്തിരമായി സർവീസ് നടത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടു.



No comments