കണ്ണൂരിൽ കടന്നൽ കുത്തേറ്റ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു.
കണ്ണൂരിൽ കടന്നൽ കുത്തേറ്റ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. കണ്ണൂർ അലവിൽ നുച്ചിവയലിലാണ് സംഭവം. പുതിയപറമ്പ തെക്കേ വീട്ടിൽ രാജനാണ് (53) മെഷീൻ ഉപയോഗിച്ച് തേങ്ങ പറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കടന്നൽ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ രാജനെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു. തെങ്ങു കയറ്റ തൊഴിലാളിയാണ്. മൃതദേഹം എ കെ ജി ആശുപത്രിയിൽ. വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു



No comments