APP DOWNLOAD

TRENDING

മയക്ക് മരുന്ന് ഉപയോഗിക്കുന്നതിനിടെ നാല് യുവാക്കൾ പിടിയിൽ; പിടിയിലായത് വായാട് ടെലിഫോൺ എക്സ്ചേഞ്ചിന് സമീപത്തുനിന്നും



പരിയാരം: മുംബൈയില്‍ നിന്നെത്തിച്ച മയക്കുമരുന്ന് സഹിതം നാല് പേര്‍ അറസ്റ്റില്‍. വായാട്ടെ കീരന്റകത്ത് ഹൗസില്‍ കെ.നവാസ്(30), പള്ളിക്കുളം സ്വദേശികളായ കണിയാങ്കണ്ടി ഹൗസില്‍ കെ.സി.പ്രസിന്ത്(21), എം.പി.വൈഷ്ണവ്(20) പൊടിക്കുണ്ടിലെ കെ.രാഹുല്‍(20) എന്നിവരാണ് അറസ്റ്റിലായത്. മയക്കുമരുന്ന്, സിറിഞ്ചുകള്‍, മരുന്ന് ചൂടാക്കാന്‍ ഉപയോഗിച്ച പ്രത്യേക പാത്രം ,ലൈറ്റർഎന്നിവ പരിയാരം വായാട്ടെ ടെലിഫോൺ എക്സേ ഞ്ചിന് സമീപത്തെ വീടിന്റെ പുറകിൽ നിന്നും പോലീസ് പിടിച്ചെടുത്തു.



പരിയാരം പ്രിന്‍സിപ്പല്‍ എസ്‌ഐ വി.ആര്‍.വിനീഷിന് പരിയാരം സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഗോപാലൻ നൽകിയ രഹസ്യവിവരത്തെ തുടർന്ന് എ.എസ്.ഐ സാംസന്റെ നേതൃത്വത്തിലുള്ള പോലിസ് എത്തിയാണ് പ്രതികളെ പിടികൂടിയത് .സംഘം എത്തിയമോട്ടോര്‍ സൈക്കിളും പോലീസ് കസ്റ്റഡിയിലെടുത്തു.
നിരവധി കഞ്ചാവ് കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ നവാസിന്റെ വീട് കേന്ദ്രീകരിച്ചായിരുന്നു മയക്കുമരുന്ന് ഉപയോഗം നടന്നത്.



ഇവര്‍ ഉപയോഗിച്ച മയക്കുമരുന്നായ ബ്രൗൺഷുഗറിന്റ 20 ഓളംപേക്കറ്റും പിടിച്ചെടുത്തു. നവാസാണ് മയക്കുമരുന്നു വില്‍പന പ്രധാന കണ്ണി ബോംബെയില്‍ നിന്നും എത്തിക്കുന്ന പൗച്ച് എന്ന പേരിലറിയപ്പെടുന്ന മയക്കുമരുന്ന് ചെറിയ ഒരു പൊതി 250 രൂപയ്ക്കാണ് വില്‍പ്പന നടത്തുന്നത് ഈ മയക്കുമരുന്ന് ചെറിയ പ്രത്യേകതരം പാത്രത്തില്‍ വെച്ച് കുറച്ചു വെള്ളമൊഴിച്ച് ചൂടാക്കുകയും തുടര്‍ന്ന് സിറിഞ്ചില്‍ നിറച്ച് ഉപയോഗിക്കുകയും ചെയ്യുന്നത് മൂന്നു മണിക്കൂര്‍വരെ ലഹരി നല്‍കും.



മുംബൈയില്‍ മാത്രം കിട്ടുന്ന ഈ മയക്കുമരുന്ന് ഇവിടെയെത്തിച്ച് വ്യാപകമായി വില്‍പ്പന നടത്തിവരുന്നുണ്ടെന്ന് പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയതപ്പോള്‍ നവാസ് വെളിപ്പെടുത്തി. കോളജ് വിദ്യാര്‍ത്ഥികളാണ് ഇത് കൂടുതലായി ഉപയോഗിച്ചുവരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. നവാസ് മയക്കുമരുന്ന് കേസില്‍ നേരത്തെ നാല് വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

No comments