ഇരിട്ടി :ടി വി കാണുന്നതിനായി കേബിള്‍ കണക്ഷന്‍ നല്‍കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു പുന്നാട് പടിഞ്ഞാറെ മൂലയിന്‍ പടിഞ്ഞാറെ വീട്ടില്‍ പി.വി.രാജീവനാ (42)ണ് ഷോക്കേറ്റ് മരിച്ചത് ഇന്നുച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വിട്ടില്‍ ടി വി കാണുന്നതിനായി കേബിള്‍ കണക്ഷന്‍ നല്‍കുന്നതിനിടെ അബദ്ധത്തില്‍ ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ് പിടഞ്ഞു വീണ രാജീവനെ ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും ഉടന്‍ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പരേതനായ എം ഗോവിന്ദന്‍ നമ്പ്യാരുടെയും പി വി ദേവകിയമ്മയുടെയും മകനാണ് രാജീവന്‍ ഏറെക്കാലം ബസ് ഓണേര്‍സ് അസോസിയേഷന്‍ തലശേരി ഓഫീസ് ജീവനക്കാരനായി ജോലി ചെയ്തിരുന്ന രാജീവന്‍ അവിവാഹിതനാണ് സഹോദരങ്ങള്‍: മാധവന്‍, ചന്ദ്രന്‍ ,മനോജ്, ശാരദ, പ്രജിത്ത്, ബിന്ദു മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായിപരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
No comments