ചെറിയൂരിൽ വെൽഡിങ്ങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്നു വീണ് യുവാവ് മരിച്ചു.
തളിപ്പറമ്പ്: വെല്‍ഡിങ്ങ് ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് താഴെവീണ് യുവാവ് മരിച്ചു.മലപ്പുറം താനൂര്‍ സ്വദേശി സഫീര്‍(23)ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30 നായിരുന്നു സംഭവം. ഷുഹൈബാണ് മരിച്ച സഫീറിന്റെ പിതാവ്.
പരിയാരം പഞ്ചായത്തിലെ ചെറിയൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രിന്‍സ് ഇരുമ്പുരുക്ക് കമ്പനിയില്‍ ജോലി ചെയ്തുവരുന്ന സംഘത്തില്‍ പെട്ടയാളാണ് സഫീർ കെട്ടിടത്തിന്റെ ഷീറ്റ് മാറ്റിക്കൊണ്ടിരിക്കെ പെട്ടെന്ന് താഴേക്ക് വീഴുകയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.



No comments