APP DOWNLOAD

TRENDING

സ്കൂൾ വിദ്യാര്‍ഥികളും രക്ഷിതാക്കളും അംഗമായ വാട്‌സാപ്പ് ഗ്രൂപ്പില്‍ സിപിഐഎം പ്രാദേശിക നേതാവ് അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തത് വിവാദത്തില്‍; സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍



പിണറായി: പാനൂണ്ട ബേസിക് യു.പി സ്‌കൂള്‍ വാട്ടസ്ആപ്പ് ഗ്രൂപ്പില്‍ സി.പി.എം പ്രാദേശിക നേതാവ് അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തത് വിവാദമായി. സി.പി.എം ലോക്കല്‍ കമ്മറ്റി അംഗം കൊമ്പന്‍ രാജീവനാണ് അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളുമുള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായ ഗ്രൂപ്പില്‍ ഇത്തരം വീഡിയോ പോസ്റ്റ് ചെയ്ത നടപടിക്കെതിരെ നാട്ടുകാരില്‍ കനത്ത പ്രതിഷേധം ഉടലെടുത്തു. സംഭവം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കണമെന്ന ആവശ്യവുമായി ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരിക്കുകയാണ്.
     സാമൂഹ്യ മാധ്യമങ്ങളില്‍ കൊമ്പന്‍ രാജീവന്റെ ഫോട്ടോ വെച്ച് ഇത്തരം നെറികെട്ട പ്രവര്‍ത്തി നടത്തിയതിനെതിരെ പൊങ്കാലയിടുകയാണ്. ഇവന്‍ പനുണ്ടയിലെ കുട്ടി സഖാക്കള്‍ക്ക് മാതൃകയാണെന്നും ,സോഷ്യല്‍ മീഡിയകളില്‍ പോലും സഖാക്കളുടെ കാമം വെളിപ്പെടുത്തുന്ന വീഡിയോകള്‍ തുടങ്ങി നിരവധി കമന്റുകളാണ് വാട്ടസ്ആപ്പുകളില്‍ നിറയുന്നത്. സ്‌കൂളിന്റെ ദൈനം ദിന പ്രവര്‍ത്തനവും മറ്റ് കാര്യങ്ങളും രക്ഷിതാക്കളെ ഉള്‍പ്പെടെ അറിയിക്കാന്‍ വേണ്ടിയാണ് വാട്ട്‌സ്ആപ്പില്‍ പാനൂണ്ട സ്‌കൂള്‍ ഗ്രൂപ്പ് ഉണ്ടാക്കിയത.് എന്നാല്‍ സ്ഥലത്തെ പ്രാദേശിക നേതാവ് തന്നെ ഇത്തരം വൃത്തികെട്ട പ്രവൃത്തി നടത്തിയത് രക്ഷിതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്.
    തന്റെ കൈയില്‍ നിന്ന് രണ്ട് മണിക്കൂര്‍ നേരത്തേക്ക് ഫോണ്‍ നഷ്ടമായെന്നും ഇതിനിടെ സംഭവിച്ച് പോയതാണെന്നും ക്ഷമിക്കണമെന്നും അറിയിച്ച് രാജീവന്‍ ഈ ഗ്രൂപ്പില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കണ്ണൂരിലെ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുള്‍പ്പെടെ മൂന്ന് പേരാണ് ഈ സ്‌കൂള്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍.

No comments