APP DOWNLOAD

TRENDING

ദുരിതാശ്വാസം പൂഴ്ത്തിവെച്ചെന്ന് ആരോപണം; ചെറുപുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു



ചെറുപുഴ: ദുരിതാശ്വാസ ക്യാമ്പിലെക്കുള്ള അരി പൂഴ്ത്തിവെച്ചെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചെറുപുഴ പഞ്ചായത്ത് സിക്രട്ടറിയെ ഉപരോധിച്ചു.ഇന്ന് രാവിലെ 10 മണിയോടെയാണ് ഒരു സംഘം യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയെ ഉപരോധിച്ചത്.



കാനംവയൽ ആദിവാസി കോളനി നിവാസികൾക്കായി ശേഖരിച്ചദുരിതാശ്വാസ ക്യാമ്പിലെക്കുള്ള രണ്ട് ചാക്ക് അരി ചെറുപുഴക്ക് സമീപത്തെഒരുവീട്ടിൽ നിന്നും കഴിഞ്ഞ ദിവസം നാട്ടുകാർ പിടികൂടിയിരുന്നു ഇതിനെ തുടർന്നാണ് അരി പൂഴ്ത്തിവെച്ചെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് ചെറുപുഴ മണ്ഡലം പ്രസിഡണ്ട് ടി.ടി.ശ്രീനേഷ്, രജീഷ് കുമാർ, ഗിരീശൻ പൂക്കളം എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ ചെറുപുഴ പോലീസ് ഉപരോധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

No comments