APP DOWNLOAD

TRENDING

തളിപ്പറമ്പില്‍ 44.6 പവന്‍ സ്വര്‍ണവുമായി ഉത്തരേന്ത്യന്‍ സ്വദേശികള്‍ പിടിയിൽ: പിടിയിലാവര്‍ മേഖലയില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തില്‍ ഉള്‍പ്പട്ടവര്‍



തളിപ്പറമ്പ്;  ഉത്തര്‍പ്രദേശ് സ്വദേശികളില്‍ നിന്ന് സംശയകരമായ സാഹചര്യത്തില്‍ 44.6 പവന്‍ സ്വര്‍ണം പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം വൈകുന്നേരം തളിപ്പറമ്പ് ബദരിയ പ്ലാസ ഹോട്ടലിനു സമീപത്ത് വെച്ചാണ് ഇവരെ സംശയകരമായ രീതിയില്‍ പോലീസ് പിടികൂടിയത്. ആഗ്രയിലെ വിശ്വംഭര്‍(33)മേദിനിപ്പൂരിലെ ശ്യാമള്‍ദര്‍(31) എന്നിവരെയാണ് പിടികൂടിയത്.
പ്രതികള്‍ പോലീസിനെ കണ്ടപ്പോള്‍ സ്വര്‍ണം വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് ബലം പ്രയോഗിച്ച് പിടികൂടുകയായിയരുന്നു.  പ്രതികള്‍ തളിപ്പറമ്പ് മേഖലയില്‍ കഞ്ചാവ് എത്തിക്കുന്നവരാണെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. ചെറുവത്തൂരിലെ ഒരു ജ്വല്ലറിയില്‍ കൊടുക്കാനുള്ള സ്വര്‍ണമെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

No comments