APP DOWNLOAD

TRENDING

കക്കറയിൽ പൂട്ടിയിട്ട വീട് ശുചീകരിക്കുന്നതിനിടെ ബോംബ് പൊട്ടി നാല് പേര്‍ക്ക് പരിക്ക് : ഒരാളുടെ നില ഗുരുതരം



പരിയാരം: ആറ്മാസം പൂട്ടിയിട്ട വാടകവീടും പരിസരവും ശുചീകരിക്കുന്നതിനിടയില്‍ ബോംബ് പൊട്ടി വീട്ടുടമയായ സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്. കക്കറയില്‍ ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. വീട്ടുടമ എറണാകുളം ആലുവയിലെ ആക്കല്‍ ഹൗസില്‍ ഗ്രേസി മാത്യു(62), കാഞ്ഞിരക്കൊല്ലിയിലെ പുല്ലുമ്മല്‍ ഹൗസില്‍ മീര(25),കക്കറ ചെമ്പുല്ലാഞ്ഞിയിലെ മാധവന്‍(45), ഭാര്യ ലീല(36) എന്നിവരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.മുഖത്ത് പരിക്കേറ്റ ഗ്രേസിയുടെ നില ഗുരുതരമാണ്. ആറ് മാസം മുമ്പ് വരെ ഈ വീട് വാടകയ്ക്ക് നല്‍കിയിരുന്നു.



അവര്‍ ഒഴിഞ്ഞുപോയതിനെ തുടര്‍ന്ന് വീട് വൃത്തിയാക്കാനും മറ്റുമാണ് ഗ്രേസി കഴിഞ്ഞ ദിവസം എത്തിയത്. പരിസരവാസികളായ മൂന്നുപേരുടെ സഹായത്തോടെ വൃത്തിയാക്കി മാലിന്യങ്ങള്‍ക്ക് തീയിടുന്നതിനിടയിലാണ് വന്‍ സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റ നാലുപേരെയും നാട്ടുകാരാണ് പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചത്. പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.

No comments