ജലന്ധര്‍ ബിഷപ്പ് ഹൗസില്‍ സംഘര്‍ഷാവസ്ഥ; പൊലീസിനും മാധ്യമങ്ങള്‍ക്കുമെതിരെ മുദ്രാവാക്യം വിളിച്ച് വിശ്വാസികൾ
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിതിന് പിന്നാലെ ജലന്ധര്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ ബിഷപ്പിന് അനുകൂല മുദ്രാവാക്യവുമായി ഒരുവിഭാഗം വിശ്വാസികള്‍. കേരള പോലീസിനും കേരള മാധ്യമങ്ങള്‍ക്കുമെതിരായ മുദ്രാവാക്യങ്ങളുമായാണ് വിശ്വാസികള്‍ പ്രതിഷേധിച്ചത്. പഞ്ചാബ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
കേരള പോലീസിനും മാധ്യമങ്ങള്‍ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായാണ് വിശ്വാസികള്‍ ബിഷപ്പ് ഹൗസില്‍ പ്രതിഷേധിക്കുന്നത്. പ്രദേശവാസികളായ വിശ്വാസികളാണ് ഇവരില്‍ കൂടുതലും. ബിഷപ്പിനെ അറസ്റ്റ് ചെയ്തത് കേരള പോലീസും മാധ്യമങ്ങളും ചേര്‍ന്നുള്ള ഗൂഡാലോചനയാണെന്നാണ് ഇവരുടെ ആരോപണം.



No comments