കോടതി ഇല്ലാതാക്കിയത് ഒരു മണ്ടന്‍ നിയമം;ലൈംഗിക സ്വാതന്ത്ര്യം ആഘോഷമാകും-ട്രാന്‍സ് വുമണ്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം
കോഴിക്കോട്: സ്വവര്‍ഗ്ഗ രതി നിയമ വിധേയമാക്കുന്ന സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ പ്രമുഖ ട്രാന്‍സ്ജെന്‍റെര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം ട്രൂവിഷന്‍ന്യൂസ്.കോം സബ് എഡിറ്റര്‍ സ്വാതി ചന്ദ്രയുമായി സംസാരിക്കുന്നു . ലൈംഗിക സ്വാതന്ത്ര്യം ആഘോഷിക്കാനും പ്രണയിക്കാനും ഒക്കെ വലിയൊരൂ വഴി തുറന്നു കൊടുത്തു എന്നുള്ളതാണ് .അത് എന്നെ വളരെ സന്തോഷിപ്പിക്കുന്നു…. ശീതള്‍ തുറന്നു പറയുന്നു ..
1 ? സെക്ഷന്‍ 377ഭരണഘടനാപരമായി ഭേദഗതി ചെയ്തതില്‍ ഒരു ട്രാന്‍സ് വുമണ്‍ എന്ന നിലയില്‍ താങ്കള്‍ക്ക് എന്ത് തോന്നുന്നു?
ans .ആദ്യം തന്നെ പറയട്ടെ വളരെയധികം സന്തോഷത്തിലാണ് .ചോദ്യത്തിലേക്ക് വരികയാണെങ്കില്‍ ഇന്ത്യന്‍ കള്‍ച്ചറുമായി ബന്ധപ്പെട്ടു 377 നിയമത്തിന് വലിയ പ്രാധാന്യം ഇല്ല. ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് ഈ നിയമവുമായി ബന്ധപ്പെട്ടു വലിയ പങ്കൊന്നും വഹിച്ചിട്ടില്ല . ബ്രിട്ടീഷ് കാലത്ത് തന്നെ ഉണ്ടായിരുന്ന നിയമമാണ് 377. ബ്രിട്ടനില്‍ നിലനിന്നിരുന്ന ഇത്തരം പ്രശ്നങ്ങളെ ഇന്ത്യയുമായി കൂട്ടി കെട്ടുകയാണ് ഉണ്ടായത് .
ഇന്ത്യയിലെ ജനങ്ങള്‍ ഒരിക്കലും ഈ നിയമം അംഗീകരിച്ചിരുന്നില്ല .അവരുടെ കാലത്ത് നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഒരു മണ്ടന്‍ നിയമം മാത്രമാണിത് . മാത്രമല്ല ഇത് കൃത്യമായി പരിശോധിക്കുകയാണെങ്കില്‍ ഒരു വ്യക്തി എന്നാ നിലയിലും ഒര്പാട് മനുഷ്യാവകാശ ലംഘ നങ്ങള്‍ ഈ നിയമത്തില്‍ കാണപ്പെടുന്നു എന്നുള്ളതാണ് . കമ്മ്യൂണിറ്റിയെ മാത്രമല്ല ഈ നിയമത്തില്‍ പ്രതിബാധികുന്നത് അതില്‍ സ്ത്രീകളും പുരുഷന്മാരും ഇന്റര്‍ സെക്സ് വ്യക്തികളും പെടുന്നുണ്ട്.
പ്രകൃതി വിരുദ്ധ കുറ്റകൃത്യം അതുപോലെ പ്രത്യുല്‍പാധനത്തെ കുറിച്ചും പറയന്നു .അപ്പോള്‍ ഇന്ത്യന്‍ ഘടനയെ തന്നെ ബാധിക്കുന്ന ഒരു മണ്ടന്‍ നിയമമാണ് . ബ്രിട്ടനിലൊക്കെ സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കിയിട്ടുണ്ട് എന്നാല്‍ ഇന്ത്യയില്‍ കാലങ്ങളായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഈ നിയമത്തിനെതിരെ പോരാടിയിട്ടുണ്ട് അവരുടെ ശ്രമഫലമായാണ് ഇങ്ങനൊരു മാറ്റം ഉണ്ടായിട്ടുള്ളത് .
ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ടും ഒരു വിഭാഗം ജനങ്ങള്‍ സ്വാതന്ത്ര്യം നേടാതെ നീതി നിഷേധിക്കപ്പെട്ടു കഴിയുന്നുണ്ടായിരുന്നു അവരുടെ പ്രയത്നത്തിനു ലഭിച്ച അംഗീകാരം ആയാണു ഞാന്‍ ഇതിനെ കാണുന്നത് .
gender minority/sexual minorityക്ക് ലൈംഗിക സ്വാതന്ത്ര്യം ആഘോഷിക്കാനും പ്രണയിക്കാനും ഒക്കെ വലിയൊരൂ വഴി തുറന്നു കൊടുത്തു എന്നുള്ളതാണ് .അത് എന്നെ വളരെ സന്തോഷിപ്പിക്കുന്നു .ഈ ഒരു മാറ്റം കൊണ്ട് ഇന്ത്യ ഒരു പരിഷ്കൃത രാജ്യമാണ് എന്ന് മറ്റു രാജ്യങ്ങളെ കൊണ്ട് പറയിപ്പിക്കാന്‍ നമുക്ക് കഴിയും .
2 ? ഈ ഒരു നിയമ മാറ്റം കൊണ്ട് പൊതു സമൂഹത്തിന് സ്വവര്‍ഗ രതിക്കരോട് ഉള്ള സമീപനം മാറുമെന്ന് കരുതുന്നുണ്ടോ ?
ans ട്രാന്‍സ്ജെന്ടെര്‍ വ്യക്തിത്വങ്ങളെ 2014ല്‍ ആണ് ലിംഗ ന്യൂനപക്ഷമായി ഗവണ്‍മെന്‍റ് തെരഞ്ഞെടുത്തത് . ഇന്ത്യന്‍ പൌരന്മാരായിട്ട് അവരെ അംഗീകരിച്ചത് 2014 ട്രാന്‍സ്ജെന്ടെര്‍ ജഡ്ജ്മെന്റില്‍ ആണ് . ഇത്രയും നാള്‍ ട്രാന്‍സ്ജെന്ടെര്‍,സ്വവര്‍ഗ ലൈംഗികര്‍ ഇവിടെ ഉണ്ടായിരുന്നു എന്നാല്‍ ഇവരെ മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല
ഈ നിയമ മാറ്റം കൊണ്ട് ട്രാന്‍സ്ജെന്ടെര്‍ വ്യക്തികള്‍ക്ക് എന്തെങ്കിലും മാറ്റം ഉണ്ടാകും എന്ന് ഞാന്‍ കരുതുന്നില്ല ,എല്ലാ നിയമങ്ങളും നടപ്പില്‍ വരുത്താന്‍ കാലതാമസം എടുക്കും അങ്ങനെ മാത്രമേ ഇന്ത്യന്‍ ജനതയ്ക്ക് ഇത്തരം കാര്യങ്ങളെ സ്വീകരിക്കാന്‍ പറ്റുകയുള്ളു . സ്ത്രീകളുടെ കാര്യം തന്നെ എടുത്താല്‍ ഗാര്‍ഹിക പീടനത്തെ കുറിച്ച് ഇപ്പോഴും എത്ര സ്ത്രീകള്‍ക്കാണ് അറിയാവുന്നത് ?സ്വന്തം പുരുഷന്മാരില്‍ നിന്നും അടി കൊള്ളുന്ന സ്ത്രീകളാണ് ഇവിടുള്ളത് അതൊരു കടന്നു കയറ്റമാണ് എന്ന് പോലും അറിയാത്തവര്‍ എന്നാല്‍ ഇപ്പോള്‍ അവര്‍ തുറന്നു പറച്ചിലുകള്‍ നടത്തുന്നുണ്ട് . അത് കൊണ്ട് തന്നെയാണ് ഇന്ത്യ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഒന്നാം സ്ഥാന ത്ത് നില്‍ക്കുന്നത് .അതുപോലെ തന്നെയാണ് കം ഔട്സും ഒരു ഗേ/ലെസ്ബിയന്‍ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തുമ്പോഴാണ് കമ്മ്യൂണിറ്റിയുടെ ബലം കൂടുന്നത് അപ്പോഴാണ് സമൂഹം ബോധാമുള്ളവരാകുന്നത്.
തുറന്നു പറച്ചിലുകള്‍ എന്നത് കുടുംബത്തിലും,സമൂഹത്തിലും ,സുഹൃത്തുക്കള്‍ക്കിടയിലും ഒക്കെ നടത്താം .അപ്പോള്‍ കമ്മ്യൂണിറ്റിയുടെ വിസിബിലിറ്റി വര്‍ദ്ധിക്കും അതിലൂടെ ജനങ്ങളുടെ സമീപനങ്ങള്‍ മാറും എന്നുള്ളതാണ് .ഒരുകാലത്ത് ട്രന്‍സ്ജെന്റെര്സിനെ വളരെ മോശക്കരായാണ് സമൂഹം കണ്ടത് പിന്നെ വിസിബിലിറ്റി വന്നു പ്രത്യേക പോളിസി വന്നു നിയമം വന്നു അതിലൂടെ ഒരു സാമൂഹ്യ മാറ്റം സാധ്യമാകുന്നു . ഒരുപാട് പ്രതീക്ഷകള്‍ ഉണ്ട് കാരണം ഇന്ത്യ പരിഷ്കൃത രാജ്യങ്ങളുടെ പട്ടികയിലേക്ക് പോവുകയാണ് ഈ ഒരൊറ്റ നിയമ മാറ്റം കൊണ്ട് .പിന്നെ സ്വവര്‍ഗ രതിക്കാരയിട്ടുള്ളവര്‍ക്ക് നിയമപരമായി വിവാഹം ചെയ്യാനുള്ള അവകാശം ,സ്വത്തവകാശം ,ദത്തവകാശം ,മതത്തില്‍ വിശ്വസിക്കാനുള്ള അവകാശം ,ആക്രമണങ്ങള്‍ക്ക് എതിരെ



മനുഷ്യൻ മൃഗത്തെപ്പോലെ ജീവിച്ചാൽ രജ്യം പരിഷ്കൃതരാജ്യത്തിന്റെ പട്ടികയിൽ കയറും.വളരെ ശരിയാണ് പറഞ്ഞത്.
ReplyDelete