ഡീസല്‍ വില; 200ഓളം ബസ്സുകള്‍ സര്‍വീസ് നിര്‍ത്തുന്നു
ഡീസല് വിലവര്‍ധന താങ്ങാനാവാതെ സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ കൂട്ടത്തോടെ സര്‍വീസ് നിര്‍ത്തിവെക്കാനൊരുങ്ങുന്നു. കോഴിക്കോട് ജില്ലയില്‍ മാത്രം കുറഞ്ഞത് 200 ബസ്സുകളെങ്കിലും ഈ മാസം മുപ്പതോടെ സ്റ്റോപ്പേജ് (താല്‍ക്കാലിക സര്‍വീസ് നിര്‍ത്തിവെക്കല്‍) നല്‍കി ഓട്ടം നിര്‍ത്തിവെക്കുന്നുണ്ട്. ഇതിനുള്ള അപേക്ഷ ആര്‍.ടി.ഒ അടക്കമുള്ളവര്‍ക്ക് നല്‍കിക്കഴിഞ്ഞു.
ടാക്സ് അടക്കുന്നതിനുള്ള കാലാവധി ഈ മാസം അവസാനിക്കുന്ന ബസ്സുകളാണ് ഓട്ടം നിര്‍ത്തുന്നത്. ദിവസേന ഓടിയാലും മാസാവസാനം വരവില്‍ കവിഞ്ഞ തുക കൈയില്‍നിന്ന് നല്‍കി ബാധ്യത തീര്‍ക്കേണ്ട അവസ്ഥ വന്നതോടെയാണ് സര്‍വീസ് താത്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് കോഴിക്കോട് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ അറിയിച്ചു..



No comments