APP DOWNLOAD

TRENDING

മലയോര മേഖലയോടുള്ള കെ.എസ്.ആർ.ടി.സി.യുടെ അവഗണന; പ്രതിഷേധവുമായി നാട്ടുകാർ



ജില്ലയിലെ ഏക ദേശസാൽകൃത റൂട്ടാണ് തളിപ്പറമ്പ്-കുടിയാന്മല..
ഡ്യൂട്ടി പരിഷ്കാരത്തിന്റെ പേരിൽ അത്യാവശ്യ സർവീസുകൾ പോലും ഒഴിവാക്കിയിരിക്കുകയാണ്.. നടുവിൽ,മണ്ടളം, പുലിക്കുരുമ്പ,അരങ്ങ്,കുടിയാന്മല,കനകക്കുന്ന്,അരീക്കാമല,പൊട്ടൻപ്ലാവ് തുടങ്ങിയ മലയോര മേഖലയിലേക്കുള്ള ആശ്രയം KSRTC മാത്രമാണ്... എന്നിട്ടും മലയോര മേഖലയോട് കാണിക്കുന്ന ഈ അനീതി കണ്ടില്ലെന്ന് നടിക്കാൻ സാധിക്കുകയില്ല..വിദ്യാർത്ഥികൾക്ക് അടക്കം ആയിരക്കണക്കിന് യാത്രക്കാർ ഇപ്പോൾ ബസ് ഇല്ലാതായതോടെ കഷ്ടപ്പെടുകയാണ്...
എന്നിട്ടും മണിക്കൂറുകൾ കഴിഞ്ഞ് എത്തുന്ന ബസുകളിൽ യാതൊരു സുരക്ഷയില്ലാത്ത അവസ്ഥയാണ്..എപ്പോൾ വേണമെങ്കിലും പൊട്ടിപോവാവുന്ന ടയറും വെച്ചാണ് കുന്നും മലയും കയറി ഇറങ്ങുന്നത്...ഇന്ന് മാത്രം രണ്ട് ബസുകളാണ് ടയർ പൊട്ടി റോഡിൽ കിടന്നത്...
യാത്രക്കാരുടെ ജീവന് പോലും വില കല്പിക്കാത്ത KSRTC യുടെ ഈ അവഗണന പ്രതിഷേധാർഹമാണ്.

Irfan Naduvil

No comments