ദുരിതാശ്വാസ ക്യാംപില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശിയായ വളണ്ടിയര്‍ അറസ്റ്റിലായി
ആലുവ: ദുരിതാശ്വാസ ക്യാംപില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശിയായ വളണ്ടിയര്‍ അറസ്റ്റിലായി. ആലുവ മംഗലപ്പുഴ സെമിനാരിയിലെ ദുരിതാശ്വാസ ക്യാംപില്‍ 10 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കാസര്‍കോട് ബാഡൂര്‍ അംഗടിമുഗറിലെ അഹമ്മദ് മുന്‍സിര്‍ (20) ആണ് അറസ്റ്റിലായത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മംഗലപ്പുഴ സെമിനാരിയിലെ ദുരിതാശ്വാസ ക്യാംപില്‍ മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞുവന്ന പെണ്‍കുട്ടിയാണ് പീഡനശ്രമത്തിനിരയായത്...


No comments