രഹസ്യ വിവരം പിന്തുടർന്നെത്തിയ എക്സൈസ് സംഘം കണ്ടത് വാറ്റു ചാരായത്തിന്റെ വൻ ശേഖരം: ചതിരൂർ വനത്തിൽ സാഹസികമായി വ്യാജവാറ്റ്കേന്ദ്രം തകർത്ത് ഉദ്യോഗസ്ഥർ
ഇരിട്ടി: രഹസ്യ വിവരം പിന്തുടർന്നെത്തിയ എക്സൈസ് സംഘം കണ്ടത് വട്ടു ചാരായത്തിന്റെ വൻ ശേഖരം. ചതിരൂർ വനത്തിൽ ആണ് രഹസ്യമായി നടത്തിയിരുന്ന വ്യാജവാറ്റ്കേന്ദ്രം ഉദ്യോഗസ്ഥർ സാഹസികമായി തകർത്തത്. രഹസ്യവിവരത്തെത്തുടർന്ന് ചതിരൂർ വനാതിർത്തിയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് കാട്ടരുവിയോട് ചേർന്ന ഭാഗത്ത് ഉടമസ്ഥനില്ലാത്ത നിലയിൽ 100 ലിറ്റർ വാഷും പാത്രങ്ങളും മറ്റ് വാറ്റുപകരണങ്ങളും കണ്ടെത്തിയത്. ഉദ്യോഗസ്ഥർ എത്തുമ്പോളേക്കും പ്രതി രക്ഷപെട്ടതാകാമെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ നിഗമനം.
പ്രതിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. റെയ്ഡിൽ ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിനു കൊയിലത്ത്, പ്രിവന്റീവ് ഓഫീസർ ടി.കെ.വിനോദൻ,അസി.എക്സൈസ് കമ്മീഷണരുടെ സ്പെഷൽ ടീം അംഗങ്ങളായ പ്രിവന്റീവ് ഓഫീസർ എം.പി. സജീവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എ.മജീദ്, പി.മധു, പി.പി.സുഹൈൽ , പി.ജലീഷ്, കെ.കെ.ബിജു, വി.കെ.അനിൽകുമാർ, എക്സൈസ് ഡ്രൈവർ അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു. വാഷും മറ്റു വാറ്റുപകരണങ്ങളും സംഭവസ്ഥലത്തുവച്ച് തന്നെ നശിപ്പിച്ചു.



No comments