കാഞ്ഞിരോട്ട് വീട്ടിന് തീപിടിച്ചു; ഫര്ണിച്ചറും വീട്ടു സാധനങ്ങളും കത്തിനശിച്ചു
കാഞ്ഞിരോട്: പാറോത്തുംചാല്‍ എട്ടാം വാര്‍ഡില്‍ സെയിതാര്‍ കണ്ടി ഹൗസില്‍ മറിയം എന്നിവരുടെ വീടിന് തീപിടിച്ചു. ഉച്ചക്ക് പതിനൊന്നര മണിയോടെയാണ് സംഭവം. വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട് പരിസരവാസികള്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.
വീട്ടില്‍ ഒരു മാസമായി താമസമില്ല മറിയം മകളുടെ വീട്ടിലാണ് താമസം. പൂട്ടിയിട്ട വീടിന് ജനലിന് പുറത്ത് കടലാസ് കത്തിച്ചിട്ടതും തീപ്പെട്ടിയും കണ്ടത് ദുരൂഹ ഉള്ളതായി പരിസരവാസികള്‍ പറഞ്ഞു. വിട്ടില്‍ ഗ്യാസ് അവസരോചിതമായി മാറ്റിയതും തീ അണച്ചതും വന്‍ അപകടം ഒഴിവാക്കി. ഫര്‍ണിച്ചറും വീട്ടു സാധനങ്ങളു കത്തിനശിച്ചു. ഫയര്‍ഫോഴ്‌സ് കത്തിയ സാധനങ്ങള്‍ പുറത്തേക്ക് മാറ്റി, ചക്കരക്കല്‍ പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.



No comments