കെ എസ് യു പ്രവർത്തകർക്കെതിരേ അക്രമം അഴിച്ചുവിടുന്നത് സി പി എം അറിവോടെ; സതീശൻ പാച്ചേനി
മട്ടന്നൂർ : മട്ടന്നൂർ മേഖലയിൽ കെ എസ് യു പ്രവർത്തകർക്ക് നേരെ സി പി എം നേതൃത്വത്തിന്റെ അറിവോടുകൂടി എസ് എഫ് ഐ വ്യാപക അക്രമം അഴിച്ചുവിടുകയാണെന്നും, ഇതിനെ എന്ത് വിലകൊടുത്തും നേരിടാൻ കോൺഗ്രസ്സ് നേതൃത്വവും ബാധ്യസ്ഥരാവുമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി.
കെ എസ് യു കണ്ണൂർ ജില്ലാ കമ്മിറ്റി മട്ടന്നൂരിൽ സംഘടിപ്പിച്ച പ്രധിഷേധധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് അധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മാരായ അബ്ദുൽ റഷീദ് വി.പി, ജഷീർ പള്ളിവയൽ, വരുൺ എം.കെ, ഫർസിൻ മജീദ്, അഭിജിത്ത് സി.ടി, ഷിബിൻ ഷിബു, വിനീഷ് ചുള്ളിയാൻ, ഫർഹാൻ മുണ്ടേരി, ഗോകുൽ കല്ല്യാട്, ഹരികൃഷ്ണൻ പാളാട്, സൽമാൻ ഫാരിസ്, ഷബ്നാസ് ഉരുവച്ചാൽ, നിഥിൻ ചാവശ്ശേരി തുടങ്ങിയവർ സംസാരിച്ചു.



No comments