APP DOWNLOAD

TRENDING

പെട്രോള്‍ പമ്പിലെ യുവതിയോട് അപമര്യാദയായി പെരുമാറിയ ഡ്രൈവര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം.



പയ്യന്നൂര്:പെട്രോള്‍ പമ്പിലെ യുവതിയോട് അപമര്യാദയായി പെരുമാറിയ ഡ്രൈവര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം.തന്റെ പരാതിയില്‍ പോലീസ് കാര്യമായ നടപടിയെടുത്തില്ല എന്ന പരാതിയോടപ്പം സംഭവങ്ങളുടെ സിസിടിവി ദൃശ്യമുള്‍പ്പെടെ യുവതി കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതിക്കെതിരെ എഫ്‌ഐആര്‍ റെജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ പയ്യന്നൂര്‍ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശിച്ചത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് രണ്ടേമുക്കാലോടെയാണ് പരാതിക്കാസ്പദമായ സംഭവം.മദ്യപിച്ച് എത്തിയ ഡ്രൈവര്‍ ജീവനക്കാരിയെ ഓഫീസില്‍ കയറി അസഭ്യം പറഞ്ഞുവെന്നും അപമര്യാദയായി പെരുമാറിയെന്നുമായിരുന്നു മുപ്പത്തഞ്ച്കാരിയായ ജീവനക്കാരി അന്നുതന്നെ പോലീസിന് നല്‍കിയ പരാതി.
ഈ പരാതിയില്‍ പോലീസ് നടപടിയെടുത്തില്ല എന്ന ആരോപണവുമായി നാട്ടുകാര്‍ ചൊവ്വാഴ്ച ഉച്ചയോടെ പഴയ ബസ്റ്റാന്റില്‍ നിന്നും ഡ്രൈവറെ പിടികൂടി പോലീസിലേല്‍പ്പിച്ചിരുന്നു. പയ്യന്നൂര്‍-കണ്ണൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സിലെ ഡ്രൈവറായ തൃക്കരിപ്പൂര്‍ സ്വദേശിയിയെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് പോലീസ് പെട്രോള്‍ പമ്പിലെത്തി നിരീക്ഷണ കാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഇതേ തുടര്‍ന്ന് മദ്യപിച്ച് ശല്യം ചെയ്തതിനെതിരെ ഡ്രൈവറുടെ പേരില്‍ പോലീസ് കേസെടുത്ത് വിട്ടിരുന്നു. യുവതിയുടെ പരാതിയില്‍ മറ്റു ഗൗരവമുള്ള വിഷയങ്ങളുണ്ടായിരുന്നില്ല എന്നതിനാലാണ് ഇത്തരത്തില്‍ കേസെടുത്തതെന്ന് പോലീസ് പറയുന്നു. എന്നാല്‍ നാട്ടുകാരുടെ ഇടപെടലില്‍ പരാതി അന്വേഷിക്കാനെത്തിയ പോലീസിനോട്് ഡ്രൈവര്‍ ഓഫീസ് മുറിയില്‍ കയറിവന്ന് അപമര്യാദയായി സംസാരിച്ചെന്നും കയറിപിടിക്കാന്‍ ശ്രമിച്ചുവെന്നും മൊഴി നല്‍കിയതായി യുവതി പറയുന്നു.ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കാണിച്ച് കൊടുത്തിട്ടും ഉചിതമായ നടപടികള്‍ സ്വീകരിക്കാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്നാണ് യുവതി പറയുന്നത്.

No comments