APP DOWNLOAD

TRENDING

ചരിത്രം എഴുതാൻ കണ്ണൂർ കെഎംസിസി ; അണിഞ്ഞൊരുങ്ങി നടുവിൽ



നടുവിൽ: നാല്പത് വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള കെഎംസിസി നിരവധി ജീവ കാരുണ്യ സാമൂഹ്യ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിച്ചിരുന്നങ്കിലും. ഒരു ജില്ല സമ്മേളനം നടത്തി സംഘടനശക്തി വിളിച്ചറിയിക്കുകയാണ്  ജിദ്ദ കണ്ണൂർ ജില്ല കെഎംസിസി മലയോര മേഖലയായ നടുവിൽ പ്രദേശം സപ്ത 28 29 തീയതികളി നടക്കുന്ന സമ്മേളനത്തിനായി ഒരുങ്ങി കഴിഞ്ഞു.

28ന് 5 മണിക്ക് ആരംഭിക്കുന്നസമ്മേളനം  ജില്ലയിൽ വിത്യസ്ത പ്രചാരണ്ണ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധആകർഷിച്ചു

പ്രവാസ ലോകത്തെ പ്രവർത്തന വീഥിയിൽ കരുത്ത് തെളിയിക്കുന്ന കാൽവെപ്പാണ് കണ്ണൂർ ജില്ലാ ജിദ്ദാ കെഎംസിസി യുടേത്.


അവരിൽ നിന്നുറ്റുന്ന കാരുണ്യത്തുള്ളികൾ ഒന്നായിചേർന്നാണ് പല കൈവഴികളായി, ചെറു പുഴകളായി വറ്റാത്ത നീരുറവകളായി നാട്ടിലേക്കൊഴികിക്കൊണ്ടിരിക്കുന്നത്..

ജീവ കാരുണ്യ പ്രവർത്തനത്തിൽ വിസ്മയം തീർത്ത് വളരുകയാണ് ജിദ്ദ കെഎംസിസി കണ്ണൂർ ജില്ലാ ഘടകം...

29 ന് രാവിലെ 10മണിക്ക് സൗജന്യ ഹൃദയ പരിശോധന ക്യാമ്പ്. 3 മണിക്ക് നടക്കുന്ന തലമുറ സംഗമം. പൊതു സമ്മേളനം. എന്നിവനടക്കും.

 ഹരിതഭംഗിയുടെ യഥാർത്ഥ സൗന്ദര്യം ആസ്വദിക്കാൻ സാധിക്കുന്ന പാലക്കയം തട്ടിന്റെയും പൈതൽമലയുടെയും അടിവാരത് സ്ഥിതി ചെയ്യുന്ന നടുവിൽ പ്രദേശം ഹരിത സാഗരമാക്കാൻ,ഐതിഹാസിക സമ്മേളനമാക്കി മാറ്റാൻ നിങ്ങൾ ഓരോരുത്തരും ഉണ്ടാവണം..ഏവരെയും നടുവിലിന്റെ ഹരിത ഭൂമിയിലേക്ക് സ്വാഗതം ചെയ്യുന്നു....

No comments