പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം പരിയാരത്ത് യുവാവ് പിടിയിൽ
പരിയാരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വൈദ്യുതി ഓഫീസിൽ കരാറുകാരനായ പരിയാരം മുടിക്കാനത്തെ അറത്തി വീട്ടിൽ പ്രസാദ് (41)നീയാണ് എസ്.ഐ.വി.ആർ വിനീഷ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ 26 ന് വൈകുന്നേരം 3.30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് എത്തിയ പ്രതി 14 കാരിയായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് പെൺ കുട്ടി വിവരം സ്കൂൾ അധികൃതരെ അറിയിക്കുകയും ചൈൽഡ് ലൈനിൽ പരാതി പറയുകയുമായിരുന്നു. ചൈൽഡ് ലൈനിൻറെ നിർദേശ പ്രകാരം കേസെടുത്ത പോലീസ് ഇന്നലെ രാത്രിയോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയും ഇന്ന് രാവിലെ പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്യുകയായിരുന്നു.



No comments