കനത്ത മഴയും വെള്ളപൊക്കവും തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ നാളെ നടക്കാനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു
കണ്ണൂർ സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും എന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.
കാലിക്കറ്റ് സർവകലാശാല നാളെ നടത്താനിരുന്ന എംസിജെ, എംഎസ്‌ഡബ്ല്യു പ്രവേശന പരീക്ഷകളും മാറ്റിയിട്ടുണ്ട്.
നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ 17ാം തീയതിയിലേക്ക് മാറ്റി. അന്നേദിവസം ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ രണ്ടുമണിക്കാവും ആരംഭിക്കുക. രാവിലത്തെ പരീക്ഷയുടെ സമയത്തില്‍ മാറ്റമുണ്ടാകില്ലെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.



No comments