പയ്യന്നൂരിൽ തെങ്ങ് വീണ് വീട് തകർന്നു
പയ്യന്നൂര്: ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു. മണിയറ കിഴക്കേ കരയിലെ തെക്കോടന്‍ വീട്ടില്‍ ലക്ഷ്മിയമ്മയുടെ വീടാണ് തകര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
അപകട സമയത്ത് ലക്ഷ്മിയമ്മ മകന്‍ ചന്ദ്രന്റെ വീട്ടിലായിരുന്നു ഉറങ്ങിയിരുന്നത്. ജോലി ആവശ്യാര്‍ത്ഥം പുറത്ത് പോകാറുള്ള മകന്‍ നാട്ടിലില്ലാത്ത സമയത്ത് ലക്ഷ്മിയമ്മ ഈ വീട്ടിലാണ് താമസം. അപകടസമയത്ത് വീട്ടിലാരുമില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
നിടുംപോയില്‍: ശക്തമായ മഴയില്‍ നിടുംപോയില്‍ ഇരുപത്തിയൊമ്പതാം മൈലില്‍ വീട് തകര്‍ന്നു വീണു. കുരുവിളാനിക്കല്‍ ഷിനോ ജോസഫിന്റെ വീടാണ് തകര്‍ന്നത് വീട്ടിലുണ്ടായിരുന്നവരെ നാട്ടുകാരുടെ നേതൃത്വത്തില്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിക്കുന്നു



No comments